ചെറുപുഴ: ഇടവിട്ടുള്ള മഴയ്ക്ക് പിന്നാലെ മലയോരത്ത് ഡെങ്കിപ്പനി വ്യാപിപ്പിക്കുന്നു. ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി സ്ഥിരീകരിച്ചതും അല്ലാത്തതുമായ 50 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൂരപ്പടവ്, കോക്കടവ്, പ്രാപ്പൊയിൽ, പടത്തടം, വയലായി ഭാഗങ്ങളിലാണ് ഇപ്പോൾ രോഗം റിപ്പോർട്ട് ചെയ്തിട്ടുളളത്.

ഇവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും, മറ്റും നേതൃത്വത്തിൽ ഫോഗിംഗും പ്രതിരോധ പ്രവർത്തനങ്ങളും, നടത്തിയിട്ടുണ്ടെന്നും, കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിച്ച് വരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ഫോഗിംഗ് നടത്തി കൊതുകുകളെ നശിപ്പിക്കുന്നതിന് ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ഗൃഹസന്ദർശനം, ബോധവത്ക്കരണം എന്നിവയും നടത്തുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.