പയ്യന്നൂർ: ടൗണിലും പരിസരങ്ങളിലും ഗതാഗത തിരക്ക് കുറക്കുന്നതിനും ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനും നഗരസഭ പരിധിയിൽ ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാൻ ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനമായി. ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ ഇരട്ട അക്ക നമ്പറുകളിൽ അവസാനിക്കുന്ന ഓട്ടോറിക്ഷകൾ സർവ്വീസ് നടത്താനാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത പൊലീസ് ഉദ്യോഗസ്ഥർ, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, എന്നിവരുടെ യോഗത്തിൽ തീരുമാനിച്ചത്.
നാളെ മുതൽ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വരുത്തുവാനും വരും ദിവസങ്ങളിൽ ഇത് പൊലീസ് സ്റ്റേഷൻ പരിധിയിലെ മറ്റ്പഞ്ചായത്തുകളിലും നടപ്പിലാക്കുതിനും യോഗത്തിൽ തീരുമാനമായി. പയ്യന്നൂർ സി.ഐ എ.വി. ജോൺ ഓട്ടോ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് യു.വി. രാമചന്ദ്രൻ, എ.പി. നാരായണൻ, ദാമോദരൻ, ടി.വി. ഗംഗാധരൻ, ടി.വി. പത്മനാഭൻ, കെ.വി. ചന്ദ്രൻ, കെ. മുരളി എന്നിവർ യോഗത്തിൽ പങ്കെടുത്തു.