 6 പേർക്ക് രോഗമുക്തി

കാസർകോട്: ജില്ലയിൽ ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച പതിനാലു പേരിൽ ഒരാളൊഴികെ മഹാരാഷ്ട്രയിൽ നിന്നും എത്തിയവർ. ഒരാൾ ഗൾഫിൽ നിന്നും വന്ന 38 വയസുള്ള ഉദുമ സ്വദേശിയാണ്.

കുമ്പള- 8 , മംഗൽപാടി- 2, വോർക്കാടി, മീഞ്ച, ഉദുമ, കുമ്പഡാജെ എന്നിവിടങ്ങളിലെ ഒന്നുവീതം ആളുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഏഴുപേർ കഴിഞ്ഞ 18ന് മുംബൈയിൽനിന്നും വന്നവരാണ്.

അതേസമയം ജില്ലയിൽ 6 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ബംഗളൂരിൽ നിന്നും വന്ന 26 വയസ്സുള്ള കള്ളാർ സ്വദേശി, 66 വയസ്സുള്ള കാസർകോട് മുനിസിപ്പാലിറ്റി സ്വദേശി, 50, 35, 8, 11 വയസ് വീതമുള്ള പൈവളിക സ്വദേശികൾ എന്നിവരാണ് രോഗമുക്തി നേടിയത്‌.

നിലവിൽ 40 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ആകെ 3180 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 2589 പേരും ആശുപത്രികളിൽ 591 പേരും.