payyannur

പയ്യന്നൂർ: ജ്വല്ലറിയിൽ മുട്ടയിട്ട് അടയിരിക്കുമ്പോൾ പിടികൂടിയ പെരുമ്പാമ്പിന്റെ മുട്ടകൾ വിരിഞ്ഞു. ലോക്ക്ഡൗൺ ആയതിനെ തുടർന്ന് അടച്ചിട്ട പയ്യന്നൂർ നഗരത്തിലെ ഒരു ജ്വല്ലറിക്കകത്ത് കയറികൂടിയാണ് പെരുമ്പാമ്പ് മുട്ടയിട്ടത്. ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് മേയ് 2 ന് ജ്വല്ലറി തുറന്ന് വൃത്തിയാക്കുമ്പോഴാണ് ജ്വല്ലറി ഉടമയയുടെ ശ്രദ്ധയിൽ പാമ്പും മുട്ടയും പെട്ടത്. 27 മുട്ടകളുമായി വനം വകുപ്പ് വൈൽഡ് ലൈഫ് റെസ്‌ക്യൂവർ പവിത്രൻ അന്നൂക്കാരൻ പിടികൂടിയ പാമ്പിനെ വനം വകുപ്പ് കാട്ടിൽ വിട്ടിരുന്നു.പവിത്രൻ ആവശ്യമായ സംവിധാനമൊരുക്കി മുട്ട വിരിയിക്കാൻ വച്ചിരുന്നു. 27 മുട്ടകളിൽ 25 എണ്ണവും വിരിഞ്ഞു. അരമീറ്റർ നീളമുള്ള പാമ്പിൻ കുഞ്ഞുങ്ങളാണ് പുറത്തു വന്നത്. പാമ്പിൻ കുഞ്ഞുങ്ങളെ തളിപ്പറമ്പ് റേഞ്ച് ഓഫിസർ ജയപ്രകാശിന്റെ നേതൃത്വത്തിൽ ഇന്ന് വനത്തിൽ വിടും.