malappuram

മലപ്പുറം: പൊന്നാനി കോട്ടത്തറ കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപം ആയുധം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കലുങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ആയുധ ശേഖരം കണ്ടെത്തിയത്. തലപ്പിൽ ഫുട്പാത്തിലെ കലുങ്കിനടിയിൽ നിന്ന് 14 വടിവാളുകളാണ് കണ്ടെടുത്തത്. ചാക്കിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലായിരുന്നു ആയുധങ്ങൾ ഉണ്ടായിരുന്നത്. തുരുമ്പ് പിടിച്ച് ദ്രവിച്ച് തുടങ്ങിയവയാണ് കണ്ടെത്തിയ വാളുകൾ.

നേരത്തെ ഈ മേഖലയിൽ ചെറിയ രാഷ്ട്രീയ സംഘട്ടനങ്ങൾ നിലനിന്നിരുന്നു. ഇതിെന്റ ഭാഗമായി ആരെങ്കിലും ആയുധങ്ങൾ ഒളിപ്പിച്ച് വച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം. വിവരമറിഞ്ഞെത്തിയ പൊലീസ് ആയുധങ്ങൾ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും പൊന്നാനി പൊലീസ് അറിയിച്ചു.