ഇരിട്ടി: മലബാർ മേഖലയിലെ പ്രമുഖ എസ്.എൻ.ഡി.പി യോഗം ഭാരവാഹിയും ഇരിട്ടി എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച കെ.എൻ ഗോപാലന്റെ 18-ാമത് ചരമവാർഷിക ദിനാചരണം ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ പരിക്കളത്ത് ആചരിച്ചു.
കെ.എൻ ഗോപാലൻ സ്മാരക സ്മൃതി സ്തൂപത്തിൽ പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും സംഘടിപ്പിച്ചു. ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ.വി അജി, സെക്രട്ടറി പി.എൻ ബാബു, ഭാരവാഹികളായ കെ.എം രാജൻ, എ.എം കൃഷ്ണൻകുട്ടി, അനൂപ് പനക്കൽ പ്രഭാകരൻ, ടി.എം കുട്ടപ്പൻ, തന്ത്രിമാരായ യു.എം നാരായണൻ, പി.കെ കൃഷ്ണൻകുട്ടി എന്നിവരും ഗോപാലന്റെ കുടുംബാംഗങ്ങളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.