കാസർകോട്: ജില്ലയിൽ മൂന്ന് പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് വന്ന മധൂർ സ്വദേശികളായ രണ്ടു പേർക്കും ഗൾഫിൽ നിന്ന് വന്ന മടിക്കൈ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മേയ് 19 ന് ഖത്തറിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ 38 വയസ്സുള്ള മടിക്കൈ സ്വദേശി അന്നുമുതൽ സർക്കാർ ക്വാറന്റീനിലായിരുന്നു. കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മധൂർസ്വദേശികൾ മുംബൈയിൽ നിന്ന് ബസിൽ മേയ് 23 ന് തലപ്പാടിയിലെത്തിയ യുവ ദമ്പതികളാണ്. രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ഇരുവരേയും 23 ന് തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ ജനറൽ ആശുപത്രിയിൽ ഇവർ ചികിത്സ തുടരും.

കൊവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്കയിൽ ചികിത്സയിലായിരുന്ന 51 വയസുള്ള പൈവളികെ സ്വദേശിയും 49 വയസുള്ള കുമ്പള സ്വദേശിയുമാണ് രോഗമുക്തി നേടിയത്‌.