കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് കൊവിഡ് ബാധിച്ചു മരിച്ച മാഹി സ്വദേശി മെഹറൂഫിന്റെ ബന്ധുക്കൾക്ക് നീതി ലഭ്യമാക്കാൻ കേരള മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പിടിവാശി മാറ്റി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രമേശ് പറമ്പത്ത് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരിച്ചിടത്താണ് രോഗിയുടെ വിവരം രേഖപ്പെടുത്തേണ്ടത്. മാഹിയിൽ മഹറൂഫിന്റെ ചികിത്സ സംബന്ധിച്ച് ഒരു രേഖയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. മോഹനൻ, ശ്യാംജിത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.