ഇടച്ചേരി: ലോക്ക്ഡൗൺ കാലം വീടുകളിൽ കപ്പ കിഴങ്ങു കൃഷി ചെയ്യുന്നതിന് വേണ്ടി ഇടച്ചേരി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആയിരത്തിഒരുന്നൂറ് കപ്പ തണ്ടുകൾ അസോസിയേഷൻ പരിധിയിലെ വീടുകളിൽ സൗജന്യമായി വിതരണം ചെയ്തു. പ്രദേശത്തെ മുതിർന്ന കർഷകൻ എം. ചന്ദ്രൻ രമക്കു കപ്പ തണ്ട് നൽകി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ആർ. അനിൽകുമാർ, സെക്രട്ടറി ജോർജ്ജ് തയ്യിൽ, കെ.എം. പ്രകാശൻ, ടി.കെ. ദിവാകരൻ, പി.വി.സത്യപാലൻ, ദിനേശൻ പുത്തലത്ത്, ഷഹീൻ പോത്തോടി എന്നിവർ നേതൃത്വം നൽകി.