കൂത്തുപറമ്പ്: അമിത യാത്രക്കാരുമായി സർവ്വീസ് നടത്തിയ സ്വകാര്യ ബസ് കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ-കണ്ണൂർ- കൊട്ടിയൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന പാലക്കാടൻസ് ബസാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർ കേളകം സ്വദേശി എൻ.പി.അഭിലാഷ്, കണ്ടക്ടർ അമ്പായതോട്ടിലെ അഭിൻ ജോണി എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തു.