കാസർകോട്: അമിത വില ഈടാക്കിയ 44 ചിക്കൻ കടകൾക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലയിലെ വിവിധ കോഴിക്കടകളിൽ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ അമിത വില ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ കടകൾക്ക് ഇന്ന് നോട്ടീസ് നൽകാനും ചുരുങ്ങിയത് 5000 രൂപ പിഴ ഈടാക്കാനും കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.