pic

കാസർകോട്: ഗോവയിലെ റിസോർട്ടിൽ നീലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന കെ ഹരീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേരള പൊലീസിന്റെ അന്വേഷണം. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരൻ അഞ്ജനയുടെ വീട്ടിലെത്തി മാതാവ് മിനിയുടെ മൊഴിയെടുത്തു. യുവതിയുടെ മരണത്തിൽ ദുരൂഹത ഉണ്ടായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അഞ്ജനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ദുരൂഹത വർധിപ്പിക്കുകയാണ് ചെയ്തത്.