കണ്ണൂർ: ശ്രീചന്ദ് സ്‌പെഷാലിറ്റി ഹോസ്പിറ്റലിൽ പാമ്പുകടി ചികിത്സായൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പാമ്പുകടിക്ക് ശാസ്ത്രീയ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂണിറ്റിൽ ആധുനിക സൗകര്യത്തോടുകൂടിയ ഇന്റൻസീവ് കെയർ യൂണിറ്റും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും.