firre
പട്ടുവം തെക്കേ വയലിൽ കീടങ്ങളെ നശിപ്പിക്കാൻ കളകൾക്ക് തീയിട്ടപ്പോൾ

പട്ടുവം: വേനൽ മഴ ലഭിച്ചതോടെ പട്ടുവത്തെ പാടങ്ങളിൽ ഞാറ്റടികൾ ഉണർന്നു. പല പാടങ്ങളിലും നിലമൊരുക്കലും വളവും വിത്തുശേഖരണങ്ങളും നടന്നു. കീടങ്ങളെ നശിപ്പിക്കുവാൻ വയലുകളിൽ ശേഖരിച്ച കളകളും പാഴ്‌ചെടികളും കത്തിച്ച് ഒരുങ്ങിയിരിക്കുയാണ് ഇവിടെ കർഷകർ.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പോയവർഷത്തേക്കാൾ കൂടുതൽ പാടശേഖരങ്ങളിൽ ഇക്കുറി കൃഷി ഇറക്കും. പട്ടുവം കുഞ്ഞിമതിലകം ക്ഷേത്രത്തിന് കിഴക്കും കാവുങ്കൽ കുന്നരു റോഡിനുമിടയിലാണ് തെക്കെവയൽ, നടുവയൽ എന്നീ പ്രധാന നെല്ലറകൾ. മുതുകുട വെസ്റ്റ്-ഈസ്റ്റ് പാടശേഖരങ്ങൾ, മംഗലശ്ശേരി പാടശേഖരങ്ങൾ ഇവിടങ്ങളെല്ലാം കാലങ്ങളായി തരിശിട്ട നെൽപാടങ്ങളാണ്. ഇവിടങ്ങളിലെല്ലാം കൃഷി ഇറക്കാൻ കർഷകർ കാത്തുനിൽക്കുകയാണെങ്കിലും കൊവിഡിന്റെ വ്യാപന ആശങ്കകളും ഗ്രാമങ്ങളിൽ നിലനിൽക്കുന്നു.

കഴിഞ്ഞ പ്രളയവും പട്ടുവത്തെ കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയിരുന്നു. വീട്ടിനകത്തു സൂക്ഷിച്ചുവച്ചിരുന്ന നെൽചാക്കുകളും വീട്ടുസാധനങ്ങളും നശിച്ചു.