കണ്ണൂർ: ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾക്കനുസൃതമായി ആശങ്കകൾക്കിട നൽകാതെ രണ്ടാംദിനവും. 33722 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 56 വിദ്യാർത്ഥികൾ മറ്റ് ജില്ലകളിൽ നിന്ന് സെന്റർ മാറ്റം വഴി കണ്ണൂർ ജില്ലയിൽ പരീക്ഷ എഴുതി. 203 സെന്ററുകളിലായി 33737 പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. പരീക്ഷക്ക് ഹാജരാകാത്ത 15 പേരിൽ 9 പേർ മാർച്ചിലെ പരീക്ഷകളും എഴുതാത്തവരാണ്.
ക്വാറന്റൈൻ ചെയ്യപ്പെട്ട വീടുകളിൽ നിന്നുള്ള 19 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി. മറ്റു സംസ്ഥാനത്തു നിന്നും ഒരു വിദ്യാർത്ഥിയാണ് പരീക്ഷ എഴുതിയത്. 15 പേർ പനി, മറ്റ് അനുബന്ധ അസുഖങ്ങൾ കാരണം പ്രത്യേക മുറിയിൽ പരീക്ഷ എഴുതി.
വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ജില്ലയിൽ 16 കേന്ദ്രങ്ങളിലായി 825 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 815 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് ഹാജരായത്. 10 പേർ പരീക്ഷയ്ക്ക് ഹാജരായില്ല. ഇതിൽ 7 പേർ മാർച്ചിൽ നടന്ന പരീക്ഷകളിലും ഹാജരായിരുന്നില്ല. സെന്റർ മാറ്റം കിട്ടിയ 10 പേർ കണ്ണൂർ ജില്ലയിൽ പരീക്ഷ എഴുതി.
157 കേന്ദ്രങ്ങളിലായി 28791 വിദ്യാർത്ഥികളാണ് പ്ലസ്ടു വിഭാഗത്തിൽ രജിസ്റ്റർ ചെയ്തത്. 28527 പേർ പരീക്ഷയ്ക്ക് ഹാജരായി. 264 പേർ പരീക്ഷയ്ക്ക് ഹാജരായില്ല. ഇതിൽ 125 പേർ മാർച്ചിൽ നടന്ന പരീക്ഷയിലും ഹാജരായിരുന്നില്ല. സെന്റർ മാറ്റം കിട്ടിയ 342 പേരിൽ 336 പേർ ജില്ലയിൽ പരീക്ഷ എഴുതി. ക്വാറന്റൈൻ ചെയ്യപ്പെട്ട വീടുകളിൽ നിന്നും വന്നത് 71 വിദ്യാർത്ഥികളാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നത് 12 പേരാണ്. 30 പേർ പനി, മറ്റ് അനുബന്ധ അസുഖങ്ങൾ കാരണം പ്രത്യേക മുറിയിൽ പരീക്ഷ എഴുതി.

എസ്.എസ്.എൽ.സി - 33722

പ്ളസ് ടു - 28527

വി.എച്ച്.എസ്. ഇ 815

സുരക്ഷയ്ക്ക് പൊലീസും
ആരോഗ്യ വകുപ്പ് നിർദേശിച്ച ക്രമീകരണങ്ങൾക്കൊപ്പം പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ നടപടികളും പരീക്ഷാ കേന്ദ്രങ്ങളിലൊരുക്കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ കടകൾ തുറന്നില്ല. കണ്ടെയിൻമെന്റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങളുടെ പരിസരം പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞയും ഏർപ്പെടുത്തി. പരീക്ഷയ്ക്ക് ശേഷം സ്‌കൂളുകളിൽ അണുനശീകരണം നടത്തി.