fgfg

കണ്ണൂർ: ബി.ജെ.പി മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതിയംഗവുമായ വാരം അരവിന്ദത്തിൽ എം.കെ. ശശീന്ദ്രൻ മാസ്റ്റർ (69) നിര്യാതനായി. പരേതനായ സി.പി. ഗോവിന്ദൻ നമ്പ്യാർ എം.കെ. ശ്രീദേവി അമ്മ ദമ്പതികളുടെ മകനാണ്. വാരം യുപി സ്‌കൂൾ, എളയാവൂർ സെൻട്രൽ യുപി സ്‌കൂൾ എന്നിവിടങ്ങളിൽ പ്രഥമാധ്യാപകനായിരുന്നു. തുടർച്ചയായി രണ്ട് തവണ ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലും ജില്ലാ വൈസ് പ്രസിഡന്റ്, ട്രഷറർ, ദേശീയ സമിതി അംഗം എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റാണ്. ഭാര്യ: എൽ. രാധാമണി (റിട്ട ടീച്ചർ, വാരം യു.പി സ്‌കൂൾ). മക്കൾ: ആസാദ് ശശീന്ദ്രൻ, അരവിന്ദ് ശശീന്ദ്രൻ (ഇരുവരും ഗൾഫ്). മരുമക്കൾ: വന്ദന (പയ്യന്നൂർ) അശ്വതി (നായാട്ടുപാറ കുന്നോത്ത്). സംസ്‌കാരം ഇന്നലെ വൈകുന്നേരം പയ്യാമ്പലത്ത് നടന്നു.