pic

കാസർകോട്: ഗോവയിൽനിന്നെത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരണപ്പെട്ടു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ് മൊയ്തീനിന്റെ ഭാര്യ ആമിന (66) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ വീട്ടിൽ വച്ച് കുഴഞ്ഞുവീണാണ് മരിച്ചത്. സംഭവത്തിൽ സ്രവം കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ ആവശ്യം ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. ഇവർക്ക് പ്രമേഹ സംബന്ധമായ അസുഖം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

ചൊവ്വാഴ്ചയാണ് ഇവർ ഗോവയിലെ മകളുടെ വീട്ടിൽ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തിയത്. ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ അവശ്യപ്രകാരം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാ ഫലമെത്തിയ ശേഷം മൃതദേഹം മറവ് ചെയ്യും. മക്കൾ: സഈദ്, ഉദൈഫത്ത്.