കണ്ണൂർ: ജില്ലയിൽ ഇന്നലെ എക്സൈസ് നടത്തിയ റെയ്ഡിൽ മൂന്നിടങ്ങളിൽ നിന്നായി മദ്യവും വാഷും പിടികൂടി. ഇതിൽ ഒരാൾക്കെതിരെ കേസുമെടുത്തു. തളിപ്പറമ്പിൽ നിന്നും നാല് ലിറ്റർ ചാരായം പിടികൂടിയ സംഭവത്തിൽ രഞ്ജിത്ത് എന്നയാൾക്കെതിരെ കേസെടുത്തു. മട്ടന്നൂരിൽ 135 ലിറ്റർ വാഷ്, പിണറായിയിൽ 60 ലിറ്റർ വാഷും പിടിച്ചെടുത്തിട്ടുണ്ട്. രഞ്ജിത്ത് കുറ്റ്യേരി സ്വദേശിയാണ്. മട്ടന്നൂരിലേത് ചാവശേരിയിലും പിണറായിയിലേത് എരുവട്ടി വെണ്ടുട്ടായിലുമാണ് സംഭവം.