കാലിക്കടവ്: കിണർ ശുചിയാക്കാൻ ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. അസം സ്വദേശി അസ്ഹർ അലി (22) ആണ് മരിച്ചത്. കാലിക്കടവിലെ നൂറാനി ഹോട്ടലിനോട് ചേർന്ന കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് അതിനകത്ത് കുടുങ്ങുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഹോട്ടൽ ഉടമയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അസ്ഹർ അലി ഇറങ്ങിയതെന്ന് പറയുന്നു. തൃക്കരിപ്പൂർ അഗ്നിരക്ഷാ സേനയും ചന്തേര പൊലീസും സ്ഥലത്തെത്തി യുവാവിനെ പുറത്തെടുത്തു. ചെറുവത്തൂരിലെസ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹ പരിശോധനക്ക് ശേഷം പരിയാരം ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടം ചെയ്യും.