കാസർകോട്: ജില്ലയിൽ കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ 21 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രോഗികൾ. മൂന്നാംഘട്ടത്തിൽ മാത്രം 63 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 14 പേർ രോഗവിമുക്തി നേടി. രോഗബാധിതരിൽ 44 പേർ മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരാണ്.
മൂന്നാംഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികൾ കുമ്പള പഞ്ചായത്തിലാണ് (18പേർ). പൈവളിഗെ 10, മംഗൽപ്പാടി ആറ്, കാസർകോട് നഗരസഭ അഞ്ച്, വോർക്കാടി മൂന്ന്, കോടോംബേളർ, മധൂർ, മീഞ്ച, ചെമ്മനാട്, ഉദുമ-രണ്ട് വീതം, മടിക്കൈ, കള്ളാർ, നീലേശ്വരം നഗരസഭ, അജാനൂർ, പൂല്ലൂർപെരിയ, തൃക്കരിപ്പൂർ, ചെങ്കള, മുളിയാർ, പുത്തിഗെ, കുംബഡാജെ, മഞ്ചേശ്വരം പഞ്ചായത്തുകളിലായി ഒന്നും വീതം പേർക്കുമാണ് മൂന്നാംഘട്ടത്തിൽ ജില്ലയിൽ രോഗം സ്ഥീരികരിച്ചത്.കൊവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിൽ ജില്ലയിൽ 178 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചെമ്മനാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉണ്ടായിരുന്നത്.