കണ്ണൂർ: അന്യസംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വരുന്നതിന് യാത്രാനുമതി നൽകുന്നതിൽ ജില്ലാ ഭരണകൂടം കാണിക്കുന്ന വിവേചനവും അലംഭാവവും അവസാനിപ്പിക്കണമെന്ന് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീംചേലേരി ആവശ്യപ്പെട്ടു. നോർക്ക വഴി റജിസ്റ്റർ കഴിഞ്ഞ് മാസം പിന്നിട്ടിട്ടും പാസ് ലഭിക്കാതെ പതിനായിരത്തിലധികം പേർ ഇപ്പോഴും തീർപ്പുകാത്ത് കഴിയുകയാണ്. ഒരേ സമയം റജിസ്റ്റർ ചെയ്ത് അധികാരികളുടെ വാക്ക് മാനിച്ച് ഒരുമിച്ച് യാത്ര പുറപ്പെട്ട വിദ്യാർത്ഥികളിൽ ചിലർക്ക് പാസ് ലഭിക്കുകയും മറ്റുള്ളവർക്ക് പാസ് നൽകാതിരിക്കുകയും ചെയ്ത വിവേചനം പോലും അടുത്ത ദിവസമുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.