thee-ulikkal
ഉളിക്കലിൽ കത്തി നശിച്ച മധുവിന്റെ ഫർണിച്ചർ നിർമ്മാണ ശാല

ഇരിട്ടി: ഉളിക്കൽ ആട്ടറഞ്ഞിയിൽ ഫർണിച്ചർ നിർമ്മാണ ശാലയിൽ വൻ തീപിടുത്തം. അട്ടറഞ്ഞിയിലെ എം.എ മധു വിന്റെ ഉടമസ്ഥതയിലുള്ള സ്വസ്തിക് ഫർണിച്ചർ ഷോപ്പിനാണ് വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ തീപ്പിടിച്ചത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്ന് സംശയിക്കുന്നു.

നിർമ്മിച്ചതും നിർമാണത്തിനായി തയ്യാറാക്കിവച്ചതുമായ വില പിടിച്ച മര ഉരുപ്പടികളും, നിർമ്മാണ ഉപകരണങ്ങളും പെയിന്റിംഗ് മെറ്റീരിയലുകളും കത്തിനശിച്ചു. മൂന്നു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്‌നിശമന സേന ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമായത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബെന്നി ദേവസ്യ, ഓഫീസർമാരായ എൻ.ജെ. അനു, സഫീർ പൊയിലൻ, എ.സി. ഷാനിഫ്, വിഷ്ണുപ്രകാശ്, ഹോം ഗാർഡുമാരായ എം. രമേഷ് കുമാർ, കെ. ദിലീപ് കുമാർ, സി.ടി. ദേവസ്യ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.