കണ്ണൂർ: ബെവ് ക്യു ആപ്പ് കുടിയന്മാർക്ക് ആഹ്ളാദമായെങ്കിലും ചിലർക്ക് ചെറിയ പ്രശ്നങ്ങളുണ്ടായി. കണ്ണൂരുകാരൻ തലശേരിയിലും തലശേരിക്കാരൻ പയ്യന്നൂരിലും പോയി മദ്യം വാങ്ങേണ്ട അവസ്ഥയൊഴിച്ചാൽ മറ്റു പ്രശ്നങ്ങളുണ്ടായില്ല. 35 ബാറുകളും 21 ബിയർപാർലറുകളും ജില്ലയിൽ തുറന്നു പ്രവർത്തിച്ചു.. കണ്ണൂർ നഗരത്തിലെ മൂന്നു പ്രമുഖ ബാറുകൾ ഉൾപ്പടെ 15 ബാറുകൾ തുറന്ന് പ്രവർത്തിച്ചില്ല. ഹോട്ട് സ്പോട്ടിൽ ഉൾപ്പെട്ടതും എസ്.എസ്.എൽ.സി പരീക്ഷാ കേന്ദ്രങ്ങൾക്ക് അടുത്തുള്ള ബാറുകളുമാണ് തുറക്കാതിരുന്നത്. കണ്ണൂർ ജില്ലയിൽ രണ്ടരക്കോടി രൂപയുടെ വിൽപ്പനയാണ് ആദ്യ ദിനം നടന്നത്. ഇനിയുള്ള ദിവസം ഇതു വർദ്ധിക്കുമെന്നാണ് എക്സൈസ് അധികൃതർ നൽകുന്ന സൂചന.