കണ്ണൂർ: വ്യാജമദ്യം കണ്ടെത്താനുള്ള എക്സൈസ് റെയ്ഡിൽ മൂന്നു പേർക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് മുനിസിപ്പാലിറ്റി പരിധിയിൽ നിന്നും 105 ലിറ്റർ വാഷ് കണ്ടെത്തിയ സംഭവത്തിലെ പ്രതി സുരേഷിനെതിരെ കേസെടുത്തു. പേരാവൂർ കേളകത്ത് നിന്നും 230 ലിറ്റർ വാഷും എട്ട് ലിറ്റർ ചാരായവും കണ്ടെത്തിയ സംഭവത്തിൽ പ്രജേഷ്, ഷാജി എന്നിവർക്കെതിരെയും കേസെടുത്തു. കണ്ണൂർ കിഴുന്നപ്പാറയിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ 20 ലിറ്റർ വാഷും കണ്ടെത്തി.