pic

കാസർകോട്: കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്തുവിട്ടു. പൈവളിഗെ പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളും, കള്ളാർ പഞ്ചായത്തിലെ നാലാം വാർഡും, കാസർകോട് മുനിസിപ്പാലിറ്റിയിലെ നാല്, വാർഡ് 23ഉം, കോടോം ബേളൂർ പഞ്ചായത്തിലെ വാർഡ് 14ഉം, വോർക്കാടി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളും, മീഞ്ചയിലെ രണ്ടാം വാർഡും, മംഗൽപാടി പഞ്ചായത്തിലെ വാർഡ് 11ഉം, മധൂർ പഞ്ചായത്തിലെ ഏഴാം വാർഡും, ഉദുമയിലെ ഒൻപതാം വാർഡും, മഞ്ചേശ്വരത്തെ വാർഡ് 11 ഉം ആണ് കണ്ടെയ്ൻമെന്റ് സോണിലുള്ളത്.