കണ്ണൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാർ അത്താഴപ്പട്ടിണിയിലേക്ക് നീങ്ങുന്നു.ഭണ്ഡാരം തുറന്ന് ശമ്പളത്തിനുള്ള വകയുണ്ടാക്കിയ കാലം കഴിഞ്ഞു. ഭണ്ഡാരം പൊളിച്ചാൽ ഇപ്പോൾ വിളക്കുതിരിക്കു പോലും തുക എത്തില്ല. അത്രയും കഷ്ടമാണ് ആയിരക്കണക്കിന് ക്ഷേത്രം ജീവനക്കാരുടെ അവസ്ഥ.
കൊവിഡിനെ തുടർന്ന് മാർച്ച് 21 മുതൽ ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം നിഷേധിച്ചതോടെ ഇവർ ശരിക്കും പെരുവഴിയിലായി. ആരുടെ മുന്നിലാണ് കൈ നീട്ടേണ്ടതെന്ന് തിരിച്ചറിയാൻ കഴിയാത്ത നില.
ക്ഷേത്രങ്ങൾ അടച്ചു പൂട്ടിയതോടെ സ്ഥിരം, താത്കാലിക ജീവനക്കാരടക്കം ക്ഷേത്രങ്ങളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും ഒരു പോലെ ദുരിതത്തിലായി. ഉയർന്ന സമുദായമായതിനാൽ ഭൂരിഭാഗത്തിനും എ.പി. എൽ റേഷൻകാർഡാണ്. റേഷൻ ആനുകൂല്യത്തിനും പരിമിതി തന്നെ.വർഷത്തിൽ കൂടുതൽ നടവരുമാനമുള്ള ഉത്സവങ്ങളും പൂരങ്ങളും മിക്കയിടത്തും മുടങ്ങിയതും ഇവർക്ക് തിരിച്ചടിയായി.90 ശതമാനം ക്ഷേത്രങ്ങളിലും വരുമാനം അനുസരിച്ചാണ് ശമ്പള വിതരണം. ക്ഷേത്ര ജീവനക്കാർക്ക് ഇതര ജോലികൾക്ക് അവസരവുമില്ല.
ജീവനക്കാർക്ക് കുടിശ്ശികയുമില്ല
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 1356 ക്ഷേത്രങ്ങളിൽ സി, ഡി ഗ്രേഡുകളിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് കിട്ടാനുള്ള കുടിശ്ശികയും ഏറെയാണ്. ക്ഷേത്രത്തിന്റെ വാർഷിക കണക്കുകൾ മാർച്ചിനു മുമ്പ് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർമാർക്ക് ലഭിച്ചാൽ മാത്രമേ സർക്കാർ ഫണ്ടിൽ നിന്ന് നിശ്ചിത തുക അനുവദിക്കാനാവൂ. ട്രസ്റ്റിമാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നുണ്ട്. സ്വന്തമായി ഫണ്ട് ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ശമ്പളം ലഭിക്കാത്തതെന്ന് യൂണിയനുകൾ കുറ്റപ്പെടുത്തുമ്പോൾ ട്രസ്റ്റിമാരുടെ നിരുത്തരവാദമായ സമീപനമാണ് കുടിശ്ശിക നൽകാൻ തടസ്സമെന്ന് ദേവസ്വം അധികൃതരും പറയുന്നു.
ശമ്പളപരിഷ്കരണത്തിന് വേണം -₹50 കോടി
ബൈറ്റ്
കൊവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാർക്ക് ജോലിക്കു യാത്രാനുമതിയും ആശ്വാസ ധനസഹായവും അനുവദിക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്--
വി.വി. ശ്രീനിവാസൻകൺവീനർ,ടെമ്പിൾ എംപ്ളോയീസ് കോ- ഓഡിനേഷൻ കമ്മിറ്റി