തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ രക്തത്തിന്റെ സ്റ്റോക്ക് വളരെ കുറവാണ് . ദൂരെ ദേശങ്ങളിൽ നിന്ന് വരുന്ന ഒട്ടേറെ പേർ ദിവസവും രക്തത്തിന് വേണ്ടി വല്ലാതെ ബുദ്ധിമുട്ടുന്നു . ശസ്ത്രക്രിയ അടക്കം രക്തം ഇല്ലാത്തതിന്റെ പേരിൽ മാറ്റി വെക്കേണ്ട അവസ്ഥ വരുന്നു. ഒരു പാട് പേരുടെ ജീവൻ രക്ഷിക്കാനായി സഹായമഭ്യർത്ഥിക്കുകയാണ് രക്ത ബാങ്ക്.
ഏത് ഗ്രൂപ്പായാലും രക്തം നൽകാൻ തയ്യാറുള്ളവർ ഈ ജീവകാരുണ്യപ്രവർത്തനത്തിന് നേരിട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു . മലബാർ കാൻസർ സെന്ററിൽ ബ്ലഡ് ബാങ്ക് സമയം രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ. ഫോൺ 0490 2399227.