കണ്ണൂർ: എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ. ശിവദാസൻ തിരുമംഗലത്ത് ഇന്ന് വിരമിക്കുന്നു. 2013 ൽ പ്രിൻസിപ്പലായി ചുമതലയേറ്റ ശിവദാസന്റെ കാലത്ത് കോളജിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൈലൈസ്ഡ് കംപ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് റൂം അവയിൽ ചിലത് മാത്രമാണ്. ഇ ഗവേൺസ് സംവിധാനം കോളജിൽ നടപ്പാക്കിയതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഒരു കോടി രൂപ ചെലവിൽ ഇൻഡോർ സ്റ്റേഡിയവും നിർമിച്ചു. ഗുഹാവത്തി നവോദയ വിദ്യാലയം പ്രിൻസിപ്പൽ സൗദാമിനിയാണ് ഭാര്യ. എം.ബി.ബി.എസ് വിദ്യാർത്ഥികളായ പ്രഫുൽ, വിശാൽ എന്നിവർ മക്കളാണ്. കൊയിലാണ്ടി സ്വദേശിയാണ്.