കാസർകോട്: ജില്ലയിൽ മൂന്ന് പേർക്കാണ് ഇന്നലെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 19 ന് കുവൈറ്റിൽനിന്നും വന്ന പിലിക്കോട് സ്വദേശിനിയായ 33 വയസുകാരി, 17 ന് ദുബായിൽ നിന്നും വന്ന മധൂർ സ്വദേശിയായ 68 വയസ്സുകാരൻ, 21 ന് മഹാരാഷ്ട്രയിൽ നിന്നും ബസ് മാർഗം വന്ന ചെമ്മനാട് സ്വദേശിയായ 29 വയസ്സുകാരൻ എന്നിവർക്കാണ് ഇന്നലെ കൊവിഡ് പോസിറ്റീവ് ആയത്.

ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 3595. വീടുകളിൽ 2987, ആശുപത്രികളിൽ 608. 6902 സാമ്പിളുകൾ അയച്ചതിൽ 6020 നെഗറ്റീവാണ്. 419 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.