പാപ്പിനിശ്ശേരി: പഞ്ചായത്തിലെ പഴഞ്ചിറ പള്ളിക്കും, മുത്തപ്പൻകാവിനും സമീപത്തുള്ള റോഡരികിൽ വൈദ്യുതി തൂൺ അപകടനിലയിൽ. ഇതുവഴി പോകുന്ന കാൽനടയാത്രക്കാർക്കും, വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാവുകയാണ്.
റോഡരികിലെ ഓവുചാൽ കോൺക്രീറ്റ് ചെയ്തപ്പോഴാണ് തൂൺ അപകടാവസ്ഥയിലായത്. മഴ പെയ്യുമ്പോൾ ഓവുചാലിലൂടെ വെള്ളം കുത്തി ഒലിച്ചാൽ പോസ്റ്റ് ഏത് നിമിഷവും തകർന്നുവീഴാൻ പാകത്തിലാണുള്ളത് .ഇത് മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിക്കുകയാണ്.