തളിപ്പറമ്പ: നഗരത്തിലെ തിരക്ക് കുറക്കുവാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വാഹന തിരക്ക് ഒഴിവാക്കാനായി ഇന്നു മുതൽ നഗരസഭാ പരിധിയിൽ ഓട്ടോറിക്ഷകൾക്ക് ഒറ്റ - ഇരട്ട അക്ക സമ്പദായം ഏർപ്പെടുത്തും. ഇതനുസരിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക വാഹനങ്ങളും ഞായർ ഒഴികെയുള്ള മറ്റ് ദിവസങ്ങളിൽ ഇരട്ട അക്ക വാഹനങ്ങളും മാത്രമേ സർവീസ് നടത്താൻ അനുവദിക്കൂ. ബാർബർ ഷാപ്പുകളിൽ ഉപയോഗിക്കുന്ന മാസ്‌കുകളും കൈയുറകളും നശിപ്പിക്കാനുള്ള നടപടികൾ അവരവർ തന്നെ സ്വീകരിക്കേണ്ടതാണ്. ടാക്സി സ്റ്റാൻഡിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ബസ് ഗതാഗതവുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനും തീരുമാനമായി.