കാഞ്ഞങ്ങാട്: ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്തിൽ കണ്ടെയ്നർ ലോറിയുടെ പിറകിലെ ടയറുകൾ പൊട്ടിത്തെറിച്ച് ഇരുചക്രവാഹന യാത്രക്കാരിയായ നഗരസഭാ ജീവനക്കാരി കൊടക്കാട്ടെ പുഷ്പ (42)യ്ക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. മംഗലാപുരത്തു നിന്നു കൊറോണ കിറ്റുമായി തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുടെ പിറകിലെ ടയറുകൾ പൊട്ടിത്തെറിച്ച് ഒരു ഭാഗം അതുവഴി പോകുകയായിരുന്ന ഇരുചക്ര വാഹനത്തിൽ പതിക്കുകയായിരുന്നു. അതോടെ നിയന്ത്രണം വിട്ട് ഇരു ചക്രവാഹനം മറിഞ്ഞു വീണതിനെ തുടർന്നാണ് പുഷ്പയ്ക്ക് പരുക്കേറ്റത് .ഇവരെ ജില്ലാശുപത്രിയിലേക്കു മാറ്റി.