സൂൽത്താൻ ബത്തേരി: പുൽപ്പള്ളി ചാണ്ണോത്തുകൊല്ലിയിൽ ബത്തേരി എക്‌സൈസ് റെയിഞ്ച് സംഘം വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്കിന് സമീപത്ത് ആളില്ലാത്ത നിലയിൽ 150 ലിറ്റർ കൊള്ളുന്ന രണ്ട് ബാരലുകളിലായി ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിലാണ് 300 ലിറ്റർ വാഷ് കണ്ടെത്തിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ വി.ആർ.ജനാർദനൻ, പ്രിവന്റീവ് ഓഫീസർ എം.ബി.ഹരിദാസൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനുമോൻ, രാജീവൻ, ജോതിസ് മാത്യൂ, ഇ.ബി.അനിഷ്, എം.എം.ബിനു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.