കോഴിക്കോട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ റെയിൽവേ തിരുവനന്തപുരം - കോഴിക്കോട് റൂട്ടിൽ ഏപ്രിൽ 9 ന് ആരംഭിച്ച സ്പെഷ്യൽ പാഴ്‌സൽ ട്രെയിൻ മേയ് 17 വരെ നീട്ടി. തുടക്കത്തിൽ സർവീസ് തിരുവനന്തപുരം വരെയായിരുന്നെങ്കിലും പിന്നീട് നാഗർകോവിൽ വരെയാക്കിയിരുന്നു. ഇപ്പോൾ വീണ്ടും തിരുവനന്തപുരം വരെയാക്കി മാറ്റിയ ശേഷമാണ് 17 വരെ ദീർഘിപ്പിച്ചിരിക്കുന്നത്.
രാവിലെ 8ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് ആറിന് കോഴിക്കോട്ട് എത്തും. കോഴിക്കോട് - തിരുവനന്തപുരം സർവീസും രാവിലെ എട്ടിനാണ് തിരിച്ച് വൈകിട്ട് ആറിന് തിരുവനന്തപുരത്തെത്തും. ചുരുങ്ങിയ ചെലവിലാണ് ഈ ട്രെയിനിൽ ചരക്കുകൾ എത്തിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.