വടകര: കൊവിഡ് ഹോട്ട് സ്പോട്ട് പ്രദേശമായ വടകരയിൽ കെ മുരളീധരൻ എം.പി
ലോക്ക് ഡൗൺ വിലക്ക് ലംഘിച്ചതായി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ പരാതി. വടകര ടൗൺ കോ - ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ റംസാൻ കിറ്റ് വിതരണച്ചടങ്ങിൽ നാല്പതിലേറെ പേർ പങ്കെടുത്തതായും പിന്നീട് ഇവരൊക്കെയും സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും എം പി യുമൊന്നിച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്തതായും മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ കളക്ടർ, എസ്.പി എന്നിവർക്ക് അയച്ച പരാതിയിൽ പറയുന്നു.