വടകര: ടി.പി.ചന്ദ്രശേഖരന്റെ എട്ടാം രക്തസാക്ഷി ദിനം ഇന്ന് വിവിധ പരിപാടികളോടെ ആചരിക്കും. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ കൂടുതൽ ജനപങ്കാളിത്തം ഒഴിവാക്കി പരിപാടികൾ സംഘടിപ്പിക്കാനാണ് ആർ.എം.പി.ഐ തീരുമാനം. ഇന്ന് രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണം, രക്തസാക്ഷി പ്രതിജ്ഞ , ദീപശിഖ തെളിയിക്കൽ, പ്രഭാതഭേരി എന്നിവയും വൈകീട്ട് 6 മണി മുതൽ അനുസ്മരണ സമ്മേളനം ഓൺലൈനായി സംഘടിപ്പിക്കുവാനും തീരുമാനിച്ചു.അഖിലേന്ത്യാ ജനറൽ സെക്രട്ടറി മംഗത്റാംപസ് ല, സംസ്ഥാന സെക്രട്ടറി എൻ.വേണു, പ്രസിഡന്റ് ടി.എൽ.സന്തോഷ്, കെ.സി.ഉമേഷ് ബാബു, കെ.എസ്.ഹരിഹരൻ, അഡ്വ.പി.കുമാരൻകുട്ടി തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും. വീഡിയോ കോൺഫറൻസിലൂടെ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ടി.എൽ.സന്താഷ് അധ്യക്ഷത വഹിച്ചു.