news
അനിൽ കുമാർ

കൊയിലാണ്ടി: കോഴിക്കോട് താലൂക്ക് ഓഫീസിൽ റവന്യൂ റിക്കവറി വിഭാഗം ജീവനക്കാരൻ പൊയിൽകാവ് കരിമ്പനയ്ക്കൽ അനിൽ കുമാർ (55) നിര്യാതനായി.

കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ ഷീന കരൾ പകുത്തുനൽകിയതായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗനില വീണ്ടും മോശമായതോടെ ജീവൻ രക്ഷിക്കാനുള്ള അവസാനശ്രമങ്ങളും ഫലിക്കാതെ പോവുകയായിരുന്നു.

എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ മുൻ മെമ്പറും ജ്വാല ലൈബ്രറി എക്‌സിക്യുട്ടീവ് അംഗവുമാണ് അനിൽകുമാർ. ദിവസങ്ങൾക്ക് മുമ്പ് രോഗശയ്യയിൽ കിടക്കുമ്പോഴും തന്റെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.

പരേതരായ കരിമ്പനയ്ക്കൽ കുഞ്ഞിക്കേളുവിന്റെയും മാളുക്കുട്ടി അമ്മയുടെയും മകനാണ്. ഏകമകൾ: മാളവിക (പൊയിൽക്കാവ് ഹൈസ്‌കൂൾ ഒൻപതാംതരം വിദ്യാർത്ഥിനി). സഹോദരങ്ങൾ: കെ.ശ്രീധരൻ (റിട്ട. സർവേ ഡെപ്യൂട്ടി ഡയറക്ടർ), കെ.പ്രഭാകരൻ (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് , കോഴിക്കോട്) പരേതനായ മോഹനൻ, ശൈലജ (റിട്ട. സെയിൽ ടാക്‌സ് ഓഫീസ്, കോഴിക്കോട്), ലത (മെഡിക്കൽ കോളേജ് ഓഫീസ്, കോഴിക്കോട്)