money

കോഴിക്കോട്: ലോക്ക് ഡൗണിൽ സാമ്പത്തിക ബുദ്ധിമുട്ടിലായ തൊഴിലാളികൾക്ക് ആശ്വാസമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്. ഇ.പി.എഫ് കോഴിക്കോട് മേഖലാ ഓഫീസ് പരിധിയിൽ ഏപ്രിൽ മാസം 17, 85,26,694 രൂപ തൊഴിലാളികൾ പിൻവലിച്ചു. 4274 അപേക്ഷകളാണ് തീർപ്പാക്കിയത്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ഇ.പി.എഫിൽനിന്ന് പണം പിൻവലിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു. മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായതോ അക്കൗണ്ടിൽ ശേഷിക്കുന്ന തുകയുടെ 75 ശതമാനമോ പിൻവലിക്കാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിരുന്നത്. ഇ.പി.എഫ് പിൻവലിക്കലിന് പുറമേ കോഴിക്കോട് മേഖലയിൽ 8,55,85,212 രൂപ പെൻഷനായും ഏപ്രിൽ മാസത്തിൽ പിൻവലിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളാണ് കോഴിക്കോട് മേഖലാ ഓഫീസിന് കീഴിൽ വരുന്നത്.