tp-chandrasekharan

വടകര: ടി.പി.ചന്ദ്രശേഖരന്റെ ഏട്ടാം രക്തസാക്ഷിദിനം ആചരിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ആർ.എം.പി.ഐ നേതൃത്വത്തിൽ ദിനാചരണ പരിപാടികൾ. ഒഞ്ചിയം ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും ഇന്നലെ രാവിലെ പതാക ഉയർത്തി. നെല്ലാച്ചേരിയിൽ ടി.പി യുടെ സ്മൃതിമണ്ഡപത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എൻ.വേണു പുഷ്പചക്രമർപ്പിച്ചു. ഏരിയാ ചെയർമാൻ വി.വി. കുഞ്ഞനന്തൻ പതാക ഉയർത്തി. വി.കെ.സുരേഷ് ദീപശിഖ തെളിച്ചു.

ടി.പി. വെട്ടേറ്റ് വീണ വള്ളിക്കാട്ടെ സ്മൃതിമണ്ഡപത്തിൽ പാർട്ടി ഏരിയാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ പതാക ഉയർത്തി. വി.പി. ശശി അദ്ധ്യക്ഷനായിരുന്നു. ഓർക്കാട്ടേരിയിലെ ടി.പി. ചന്ദ്രശേഖരൻ ഭവനിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സിബി പതാക ഉയർത്തി. കെ.കെ. ജയൻ, ഇ.പി. രാജേഷ് എന്നിവർ സംസാരിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്‌ക് വിതരണം, അവശ്യസാധന കിറ്റ് വിതരണം, പച്ചക്കറി കിറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചിരുന്നു. ഏരിയയിലെ മുഴുവൻ പഞ്ചായത്തുകളിലെയും കമ്മ്യൂണിറ്റി കിച്ചണിൽ ഇന്നലെ ഭക്ഷണവിതരണം ടി.പി യുടെ സ്മരണയ്ക്കായി നൽകി.