ബാലുശ്ശേരി: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന കൃഷിയിറക്കൽ ബാലുശ്ശേരി ബ്ലോക്കിലെ പനങ്ങാട് നോര്‍ത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എല്‍.ജി. ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. വസീഫ്, ബ്ലോക്ക് സെക്രട്ടറി ടി.കെ. സുമേഷ്, ബ്ലോക്ക് പ്രസിഡന്റ് ടി. സരുണ്‍, മേഖല സെക്രട്ടറി കെ. ഷിബിന്‍, പ്രസിഡന്റ് സി. കിഷോര്‍, പനങ്ങാട് ഗ്രാമപഞ്ചായത്തംഗം സി.പി. സബീഷ്, വി.എം. കുട്ടികൃഷ്ണന്‍, ആര്‍.കെ. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ആയിരം കേന്ദ്രങ്ങളിലും ഒപ്പം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകളിലും കൃഷി ആരംഭിക്കും. ഓരോ പ്രദേശങ്ങളിലെയും ഭൂപ്രകൃതിക്ക് അനുയോജ്യമായി ചേന, ചേമ്പ്, മഞ്ഞള്‍, മരച്ചീനി, കരനെല്‍ കൃഷി, എന്നിവയോടൊപ്പം കിഴങ്ങു വര്‍ഗങ്ങളും കൃഷിയിറക്കും.