drin

പേരാമ്പ്ര: ആവള അങ്ങാടിയിലെ ഓവുചാലുകൾ ആവള ബ്രദേഴ്സ്‌ കലാസമിതി പ്രവർത്തകർ വൃത്തിയാക്കി. മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് ഓവുചാലുകൾ അടഞ്ഞതിനാൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം മുഴുവൻ റോഡിലൂടെ ഒഴുകുകയായിരുന്നു. പഞ്ചായത്ത്‌ അധികൃതരുടെ അനുമതിയോടെ ഇന്നലെ രാവിലെയാണ് ശുചീകരണം നടത്തിയത്. കലാസമിതി പ്രവർത്തകരായ ശ്രീജിത്ത്‌ ചൈത്രം, ഇ.എം.ലിമേഷ്, കൃഷ്ണകുമാർ കീഴന, രസിൽരാജ്, സുരേഷ് ആവള, സി. ഉബൈദ്, ഹമീദ് കൊറോത്ത്‌, പി.എം.അജീഷ്, രഞ്ജിത് നിടുംമ്പ്രത്ത്‌, ഷംസീർ ആവള, ബി.ബി.ബിനീഷ്, ഷാനവാസ്‌ കൈവേലി, രഞ്ജിഷ് നാഗത്ത്‌ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്‌ കലാസമിതി പ്രവർത്തകർക്ക് ഗ്ലൗസ്‌ നൽകി.