bottled-drinking-water

കുറ്റ്യാടി: ലോക്ക് ഡൗണിന്റെ മറവിൽ കുറ്റ്യാടിയിലെ ചില വ്യാപാര സ്ഥാപനങ്ങൾ കുപ്പി വെള്ളവും വെളിച്ചെണ്ണയും വില കൂട്ടി വിൽക്കുന്നതായി പരാതി. ടൗണിലെ ഒട്ടുമിക്ക കടകളും 190- 200നും ഇടയിലാണ് വെളിച്ചെണ്ണയ്ക്ക് ഈടാക്കുന്നത്. എന്നാൽ ചില കേന്ദ്രങ്ങളിൽ 240 രൂപയ്ക്കാണ് ചില്ലറ വിൽപ്പന നടത്തുതെന്നാണ് പരാതി. എന്നാൽ പാക്കറ്റ് വെളിച്ചെണ്ണയുടെ വിലയിൽ മാറ്റമില്ല. ഭക്ഷ്യവസ്തുക്കളുടെ വില വിവര പട്ടിക പ്രദർശിപ്പിക്കണമെന്ന നിർദ്ദേശവും പരക്കെ ലംഘിക്കുന്നുണ്ട്. കുപ്പി വെള്ളത്തിനും അമിത വില ഈടാക്കുന്നതായ പരാതിയുണ്ട്. ഒരു ലിറ്റർ കുപ്പി വെള്ളത്തിന്ന് 13 രൂപ മാത്രമേ ഈടാക്കാവൂ എന്ന സർക്കാർ നിർദ്ദേശം പാലിക്കാതെ കുപ്പിക്കു മുകളിൽ പ്രിന്റ് ചെയ്ത പഴയ വിലയ്ക്കാണ് വിൽക്കുന്നത്.