mims

കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസിന്റെ കാൻസർ കെയർ ഓൺ വീൽ പദ്ധതിയ്ക്ക് തുടക്കമായി. മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

ലോക് ഡൗൺ കാലത്ത് കാൻസർ രോഗികൾക്ക് വീട്ടിൽ ചികിത്സ ലഭ്യമാക്കുന്ന ഈ പദ്ധതി വലിയ അനുഗ്രഹമാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായാണ് കാൻസർ രോഗവിദഗ്ദ്ധന്റേതുൾപ്പെടെ മുഴുവൻ സേവനവും രോഗികൾക്ക് വീട്ടിൽ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. ഇത് മാതൃകാപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഡോ.ആസാദ് മൂപ്പനും ആസ്റ്റർ മിംസ് ഹോസ്പിറ്റലും നടത്തിയ ഇടപെടലുകളും മാതൃകാപരമാണ്.

കൊവിഡ് കാലത്ത് കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവ സൗജന്യനിരക്കിൽ നൽകുന്ന ആസ്റ്റർ മിംസിന്റെ സേവനങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ ഓങ്കോളജി വകുപ്പ് മേധാവി ഡോ.കെ.വി.ഗംഗാധരൻ, സി.ഒ.ഒ പി.ടി. സമീർ, ഓങ്കോളജിസ്റ്റ് ഡോ.അബ്ദുൾ മാലിക് എന്നിവരും

സംബന്ധിച്ചു.