കൽപ്പറ്റ: ജില്ലയിൽ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ഇന്നലെ 46 കേസുകൾ രജിസ്റ്റർ ചെയ്യുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും 28 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഏഴു പേർക്കെതിരെ പെറ്റിക്കേസ് ചാർജ്ജ് ചെയ്തു. മീനങ്ങാടി (11) പുൽപ്പള്ളി, മാനന്തവാടി(5), വൈത്തിരി, അമ്പലവയൽ, തിരുനെല്ലി (3), കൽപ്പറ്റ, കമ്പളക്കാട്, പനമരം, ബത്തേരി, തൊണ്ടർനാട്, നൂൽപ്പുഴ(2), മേപ്പാടി, പടിഞ്ഞാറത്തറ, കേണിച്ചിറ, വെള്ളമുണ്ട (1) എന്നിങ്ങനെയാണ് കേസുകൾ. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇതുവരെ 3756 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1277 പേരെ അറസ്റ്റ് ചെയ്യുകയും 2259 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.