behar

വടകര: അപ്രതീക്ഷിത ലോക്ക് ഡൗൺ ഹർഷ വർദ്ധന്റെ കുഞ്ഞുമനസ്സിനെ തളർത്തിയില്ല. യാത്രാവിലക്കിന്റെ കാരണം മനസ്സിലാക്കി ക്ഷമയോടെ കാത്തിരുന്നു. പോകാനൊരുങ്ങി നിൽക്കുമ്പോൾ നാട്ടിലെത്തിയാൽ ഏറ്റവും ഇഷ്ടം എന്താണെന്ന ചോദ്യത്തിന് അമ്മയെ കാണണം, തൊടണം.

ലോക്ക് ഡൗൺ പ്രഖ്യാപനത്തോടെ 13 വിദ്യാർത്ഥികളും നാല് രക്ഷിതാക്കളുമാണ് വിദ്യ പ്രകാശ് പബ്ലിക് സ്കൂളിൽ കുടുങ്ങിയത്. ബീഹാർ സ്വദേശികളായ വിദ്യാർത്ഥികളും ഇവരെ കൊണ്ടുപോകാൻ വന്ന രക്ഷിതാക്കളും മാർച്ച് 23ന് പുറപ്പെടേണ്ടതായിരുന്നു. കേരള, ബീഹാർ സർക്കാരുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും നീണ്ടുപോയ തിരിച്ചുപോകലിന് ഇപ്പോഴാണ് അവസരമൊരുങ്ങിയത്. ബീഹാറിലെ നവാഡ ജില്ലയിലാണ് ഹർഷ വർദ്ധന്റെ സ്വദേശം. സഹോദരിമാരായ ഹാപ്പി , സലോനി എന്നിവരോടൊപ്പം സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു ഈ ഒന്നാം ക്ലാസുകാരൻ.