food

മാവൂർ: എസ്.എൻ.ഡി.പി യോഗം പൂവാട്ടുപറമ്പ് ശാഖയിലെ യോഗ വാർഷിക പ്രതിനിധിയായിരുന്ന മായങ്ങോട്ടു ചാലിൽ എം.സി. ചന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഭാര്യ സുലോചന ചന്ദ്രനും മകൻ റിജിലും ചേർന്ന് ശാഖയിലെ 40 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിലെത്തിച്ചു. മാവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഭാസ്‌കരൻ, കുഴിമയിൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ശശി, പൂവാട്ടുപറമ്പ് ശാഖ പ്രസിഡന്റ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.