രാമനാട്ടുകര: മാവൂർ ഗ്രാസിം കമ്പനി ജീവനക്കാരനായിരുന്ന പുളിക്കൽ അയിലാളത്ത് കാപ്പിൽ വേലായുധൻ (73) നിര്യാതനായി. പുളിക്കൽ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ക്ലാർക്കായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: മാധവി. മക്കൾ: കിഷോർകുമാർ (ദുബായ്), മനോജ്കുമാർ (ശ്രീധന്യ കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സെന്റർ, പുളിക്കൽ), രമ, മഞ്ജുഷ. മരുമക്കൾ: വിനോദ് കുമാർ (ഫറോക്ക്), അനീഷ് (വാഴയൂർ), രൂപ, ധന്യ.