iiiii

കോഴിക്കോട്: അടച്ചിടലിന്റെ വിരസത അകറ്റാൻ കുപ്പികൾ സുന്ദര ശിൽപ്പങ്ങളാക്കി നന്ദന അനിൽകുമാർ. അരിമണികൾ ചായത്തിൽ മുക്കി ഒട്ടിച്ചും ഉണങ്ങിയ വാഴയില, ചകിരിച്ചോറ് എന്നിവ ഉപയോഗിച്ചുമാണ് കുപ്പികൾ അലങ്കരിക്കുന്നത്. ഉപയോഗ ശൂന്യമായ സി.ഡികൾ, കാപ്പിപ്പൊടി, കടലാസ്, കടുക് എന്നിവയെല്ലാം കുപ്പികളിൽ വൈവിധ്യം തീർക്കുന്നു. മെഴുക് ഒട്ടിച്ചുണ്ടാക്കിയ പൂവുകളും ചെടികളുമെല്ലാം നന്ദനയുടെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്. മുൻപരിചയമില്ലാതെ പരീക്ഷണമായിരുന്നു നന്ദനയുടെ ഓരോ പരിശ്രമവും. അമ്മയും അച്ഛനും മുത്തശ്ശിയും പിന്തുണച്ചപ്പോൾ ആവേശമായി.

കല്ലോട് ചേനായി റോഡ് കുരിയാടി അനിൽകുമാറിന്റെയും (ബാബു) ബിന്ദുവിന്റെയും മകളായ നന്ദന പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.