കൽപ്പറ്റ: ജില്ലയിൽ 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മാനന്തവാടി നഗരസഭാ പരിധിയിലുളള ലോറി ഡ്രൈവറുടെ 49 കാരിയായ ഭാര്യയ്ക്കും 88 വയസ്സുളള അമ്മയ്ക്കും ലോറി ക്ലീനറുടെ 20 വയസ്സുളള മകനുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം പകർന്നത്. ഇവരെ ചികിൽസയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ജില്ലയിൽ രോഗബാധിച്ചവരുടെ എണ്ണം 7 ആയി. ഇതിൽ മൂന്ന് പേർ രോഗമുക്തി നേടി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
ജില്ലയിൽ ചൊവ്വാഴ്ച്ച 286 പേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1166 ആയി. 20 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. 502 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 444 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 51 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 539 സർവൈലൻസ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 309 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 230 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി 119 വാഹനങ്ങളിലായി 275 യാത്രികർ ജില്ലയിലെത്തി