
ഫറോക്ക്: രണ്ടാം ക്ലാസുകാരിയുടെ ഒരു വർഷത്തെ സമ്പാദ്യ കുടുക്ക പൊട്ടിച്ചുകിട്ടിയ 4054 രൂപ ദുരിതാശ്വാസത്തിന്. കോഴിക്കോട് സെന്റ് ജോസഫ്സ് ഗേൾസ് സ്കൂളിലെ മനോമി ജാനകിയാണ് അച്ഛനും അമ്മയും അമ്മമ്മയും നൽകിയ ചെറിയ സംഖ്യ സ്വരൂപിച്ചുണ്ടാക്കിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ചെറുവണ്ണൂരിലെ വി.കെ.സി മമ്മദ് കോയ എം.എൽ.എയുടെ ഓഫീസിലെത്തി തുക കൈമാറി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി.രാജൻ ഏറ്റുവാങ്ങി. തിരൂർ മലയാള സർവകലാശാല അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. രാധാകൃഷ്ണൻ ഇളയിടത്തിന്റെയും കോഴിക്കോട് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക വി.സൗമ്യയുടെയും ഏകമകളാണ് മനോമി .